10-02-2025
ദിവസങ്ങളുടെ മാത്രം ഇടവേളയിൽ വയനാട്ടിൽ തുടരെയുണ്ടാവുന്ന കടുവ സാന്നിധ്യം. പേര്യക്കടുത്ത വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കണ്ണോത്ത്മല, 44-ാം മൈൽ, കമ്പിപ്പാലം, തലപ്പുഴ എന്നിവിടങ്ങളിലെ ജനവാസ പ്രദേശങ്ങളിലാണ് കടുവയുടെ കാൽപ്പാടുകൾ കണ്ടെത്തിയത്. നാട്ടുകാർ വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടർന്ന് പ്രദേശത്ത് പരിശോധന നടത്തി.