12-02-2025
ഭൂമി തരം മാറ്റത്തിൽ ഇളവ് ഏർപ്പെടുത്തി സർക്കാർ. 10 സെന്റ് വിസ്തൃതിയുള്ള തണ്ണീർത്തട ഭൂമിയിൽ വീട് നിർമ്മിക്കാൻ ഭൂമി തരം മാറ്റേണ്ടതി ല്ലെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 120 ചതുരശ്ര മീറ്റർ വീട് നിർമ്മിക്കാനാണ് അനുമതി.അഞ്ച് സെന്റ് വിസ്തൃതിയുള്ള ഭൂമിയിൽ 40 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വാണിജ്യ കെട്ടിടങ്ങൾ നിർമ്മിക്കാനും ഭൂമി തരം മാറ്റേണ്ട.