12-02-2025
മഹാകുംഭമേളയില്‍ ഇതുവരെ 7 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ ചികിത്സ നല്‍കിയത്. ആരോഗ്യ സേവനങ്ങള്‍ ലോകോത്തരമാക്കുന്നതിന് കാനഡ, ജര്‍മനി, റഷ്യ എന്നിവിടങ്ങളിലെ ആരോഗ്യ വിദഗ്ധര്‍ക്കൊപ്പം ഡല്‍ഹി എയിംസ്, ഐഎംഎസ് ബിഎച്ച്‌യു എന്നിവിടങ്ങളിലെ ഡോക്ടര്‍മാരും പ്രയാഗ് രാജിലെത്തിയിട്ടുണ്ട്.23 അലോപ്പതി ആശുപത്രികളിലായി 4.5 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് ചികിത്സ നല്‍കിയതായും 3.71 ലക്ഷത്തിലധികം തീര്‍ത്ഥാടകര്‍ക്ക് പാത്തോളജി പരിശോധന നടത്തിയതായും കുംഭമേള ആരോഗ്യ നോഡല്‍ ഓഫീസര്‍ ഡോ. ഗൗരവ് ദുബെ പറഞ്ഞു.