14-02-2025
നാഗ്പൂരിലേതിനെക്കാള്‍ വലിയ ആസ്ഥാനം ഡല്‍ഹിയില്‍ തുറന്ന് ആര്‍.എസ്.എസ്. ഡല്‍ഹി ജണ്ടേവാലയില്‍ ആണ് നാല് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ആസ്ഥാനമന്ദിരം ആര്‍.എസ്.എസ് തുറന്നത്. 150 കോടി രൂപ ചെലവിട്ടാണ് അഞ്ച് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള 12 നിലകള്‍ വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ നിര്‍മിച്ചത്. 270 കാറുകള്‍ നിര്‍ത്താനുള്ള പാര്‍ക്കിങ് ഏരിയ, 1,300ലേറെ പേര്‍ക്ക് ഇരിക്കാവുന്ന മൂന്ന് അത്യാധുനിക ഓഡിറ്റോറിയങ്ങള്‍, ലൈബ്രറി, അഞ്ച് കിടക്കകളുള്ള ക്ലിനിക്ക്, ഹനുമാന്‍ ക്ഷേത്രം എന്നിവകൂടി ഉള്‍പ്പെടുന്നതാണ് ആര്‍.എസ്.എസ് ആസ്ഥാനം.