14-02-2025
മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം നിലവില്‍ വന്നു. ഇതുവസംബന്ധിച്ച വിജ്ഞാപന ഉത്തരവ് രാഷ്ട്രപതി ദ്രൗപതി മുര്‍മു പുറപ്പെടുവിച്ചു. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ സമവായത്തിലെത്താന്‍ നേതൃത്വത്തിനായില്ല. ഇതേ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.
മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബീരേന്‍ സിങ് രാജിവച്ചതിനെത്തുടര്‍ന്ന് ഏറെ നാളായി പ്രതിസന്ധിയിലായ മണിപ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരികെ എത്തിയ ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നായിരുന്നു രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്.