14-02-2025
റഷ്യ-യുക്രെയിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിന്‍, യുക്രെയിന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്‌കി എന്നിവരുമായി നടത്തിയ സ്വകാര്യ ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. പുടിനുമായുള്ള ഫോണ്‍ സംഭാഷണം ഒന്നര മണിക്കൂറോളം നീണ്ടു. 2022ല്‍ പൂര്‍ണ തോതില്‍ തുടങ്ങിയ യുദ്ധം സമാധാനപരമായി അവസാനിപ്പിക്കണമെന്നും അതിന് കൂടുതല്‍ കാത്തിരിക്കേണ്ടതില്ലെന്നും പുടിന്‍ പറഞ്ഞതായാണ് ട്രംപിന്റെ വിശദീകരണം.