17-02-2025
മൂന്ന് മാസത്തെ വേതന കുടിശ്ശിക ലഭ്യമാക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാരോട് മുഖം തിരിച്ച് സര്‍ക്കാര്‍.
അഞ്ച് ദിവസമായി സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന രാപ്പകല്‍ സമരം അവസാനിപ്പിക്കാന്‍ ആരോഗ്യമന്ത്രി വിളിച്ച ചര്‍ച്ചയിലും തീരുമാനമായില്ല. ഓണറേറിയം കുടിശ്ശിക എപ്പോള്‍ നല്‍കുമെന്നതിലും, വേതനം വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യത്തിലും ഒറ്റയ്ക്ക് തീരുമാനമെടുക്കാന്‍ ആകില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായി കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു.