17-02-2025
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഖത്തര്‍ അമീര്‍ ഇന്ത്യയിലേക്ക് എത്തുന്നത്. 17-18 തീയതികളില്‍ ആണ് അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുക. ഇന്ത്യയും ഖത്തറും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ അമീറിന്റെ സന്ദര്‍ശനം നിര്‍ണായകമാകും. ഊര്‍ജ മേഖല ഉള്‍പ്പെടെ നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളും വലിയ പങ്കാളികളാണ്. മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യന്‍ നാവികരെ വധശിക്ഷയ്ക്ക് വിധിച്ച കോടതിവിധി റദ്ദാക്കിയ ഭരണാധികാരി കൂടിയാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍-താനി.