18-02-2025
ഗോ ഫസ്റ്റ് ഏറ്റെടുത്ത് ഇന്ത്യയില്‍ ആഭ്യന്തര വിമാനക്കമ്പനി ആരംഭിക്കാന്‍ ലക്ഷ്യമിട്ട് ഫ്‌ലൈ ദുബായ്. ബിസി ബീ എയര്‍വേസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനുള്ള ചര്‍ച്ചയിലാണ് കമ്പനി.
ദുബായ് ആസ്ഥാനമായുള്ള ചെലവ് കുറഞ്ഞ വിമാനക്കമ്പനിയാണ് ഫ്‌ലൈ ദുബായ്. സാമ്പത്തിക ബാധ്യത നേരിടുന്ന ഇന്ത്യന്‍ എയര്‍ലൈനായ ഗോ ഫസ്റ്റിന്റെ വ്യാപാരമുദ്രകള്‍, ഫ്‌ലയിംഗ് ലൈസന്‍സുകള്‍, എയര്‍പോര്‍ട്ട് സ്ലോട്ടുകള്‍ എന്നിവ സ്വന്തമാക്കാനാണ് ചര്‍ച്ച നടത്തുന്നത്.