19-02-2025
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി കേസിലെ പ്രതി ക്രിസ്ത്യൻ മിഷേലിന് ജാമ്യമനുവദിച്ച് സുപ്രിം കോടതി. അറസ്റ്റിലായി ഏഴ് വർഷം കഴിഞ്ഞിട്ടും വിചാരണ നീളുന്നത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നൽകിയത്. അതേസമയം, ജാമ്യവ്യവസ്ഥ വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.