19-02-2025
സവർക്കറെ വിമർശിച്ചതുമായി ബന്ധപ്പെട്ട മാനനഷ്ട കേസിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സ്ഥിരമായി കോടതിയിൽ ഹാജരാകേണ്ടതില്ലെന്ന് കോടതി. പൂനെയിലെ ജനപ്രതിനിധികളുടെ പ്രത്യേക കോടതി ജഡ്ജി അമോൽ ഷിന്റെയുടെതാണ് ഉത്തരവ്. രാഹുൽ ലോക്സഭാ പ്രതിപക്ഷ നേതാവാണെന്നും അദ്ദേഹത്തിന് നിരവധി യോഗങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.