19-02-2025
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യസ്ഥിതി ഗുരുതരം. ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ചതായി വത്തിക്കാന്‍ അറിയിച്ചു. നിലവില്‍ റോമിലെ ജെമിലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ് മാര്‍പ്പാപ്പ. പ്രായാധിക്യം രോഗത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയതായാണ് റിപ്പോര്‍ട്ട്. രോഗം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഈയാഴ്ചത്തെ മാര്‍പ്പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയിട്ടുണ്ട്.