21-02-2025
യുജിസിയുടെ കരട് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ബിജെപി ഇതര സംസ്ഥാനങ്ങളുമായി കൈകോര്‍ത്ത് കേന്ദ്രത്തോടാവശ്യപ്പെട്ട് കേരളം. യജമാനന്മാര്‍ക്ക് വേണ്ടി ഗവര്‍ണ്ണര്‍മാര്‍ കേരളത്തിലടക്കം രാഷ്ട്രീയ ഇടപെടല്‍ നടത്തുകയാണെന്ന് സംസ്ഥാനം സംഘടിപ്പിച്ച ദേശീയ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗവര്‍ണ്ണര്‍ ഉടക്കിട്ടതോടെ മലയാള സര്‍വ്വകലാശാല വിസിയൊഴികെ ബാക്കി വിസിമാര്‍ വിട്ടുനിന്നു.