24-02-2025
ശശി തരൂരിനോട് അതിരു വിടരുതെന്ന ഓര്‍മപ്പെടുത്തലുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. അദ്ദേഹത്തെ എല്ലാക്കാലത്തും ഞാന്‍ പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു, പക്ഷേ അതിരുവിട്ടുപോകരുതെന്നാണ് ആഗ്രഹം. ഇതു പറയാന്‍ പലതവണ ഫോണില്‍ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല.
ശശി തരൂര്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. എന്തു പ്രശ്‌നമുണ്ടെങ്കിലും അദ്ദേഹത്തിനു ദേശീയ നേതൃത്വവുമായി ചര്‍ച്ച ചെയ്യാം. എന്റെ നേതൃപാടവത്തെക്കുറിച്ചു വിലയിരുത്താന്‍ ആദ്ദേഹം ആളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ താന്‍ പരാതി പറയുന്നില്ലെന്നും നന്നാവാന്‍ നോക്കാമെന്നും സുധാകരന്‍ മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.