24-02-2025
ഒന്നരവര്‍ഷത്തിലേറെ ഹമാസ് ബന്ദിയായിരുന്ന ഇസ്രായേലി യുവാവ് ഒമര്‍ ഷെം ടോവ് മോചനസമയത്ത് ഹമാസ് അംഗങ്ങളുടെ നെറ്റിയില്‍ മുത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്തുകൊണ്ടാണ ഒമര്‍ തന്നെ ബന്ദികളാക്കിയവരോടെ അങ്ങനെ പെരുമാറിയത് എന്ന ചോദ്യമായിരുന്നു സോഷ്യല്‍ മീഡിയ നിറയെ. എന്നാല്‍, ഇത് ഹമാസിന്റെ പ്രചരണ തന്ത്രമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.