25-02-2025
അമിത വണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹന്‍ലാലിനെ നിര്‍ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മോഹന്‍ലാല്‍, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര അടക്കം 10 പേരെയാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഇവര്‍ ഇനി 10 പേരെ നിര്‍ദേശിക്കും. അത്തരത്തില്‍ കൂടുതല്‍ പേരെ പ്രചാരണത്തിന്റെ ഭാഗമാക്കും.