25-02-2025
യുഎസ് നാടുകടത്തിയ ഇന്ത്യക്കാരുമായുള്ള നാലാമത്തെ ബാച്ച് വിമാനം ഇന്ന് ഡല്‍ഹിയിലെത്തി. അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുടെ നാലാമത്തെ സംഘം ഇന്ത്യയില്‍ എത്തിയായി അധികൃതര്‍ അറിയിച്ചു. യുഎസില്‍ നിന്നുള്ള 12 ഇന്ത്യന്‍ കുടിയേറ്റക്കാരാണ് ദില്ലിയിലെത്തിയത്. അമേരിക്കയില്‍ നിന്ന് പനാമയിലേക്ക് നാടുകടത്തപ്പെട്ട ഇന്ത്യക്കാരാണ് തിരികെയെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ 4 പേര്‍ പഞ്ചാബ് സ്വദേശികളാണ്.