26-02-2025
ന്യൂ ഇന്ത്യ സഹകരണ ബാങ്കിൽ നിന്നും പ്രീതി സിന്റ എടുത്ത 18 കോടിയോളം വരുന്ന ലോൺ എഴുതി തള്ളി. എന്നാൽ കോൺഗ്രസ് പ്രീതി സിന്റയ്ക്ക് എതിരെ രംഗത്തു വന്നു. അവരുടെ സോഷ്യൽ മീഡിയ നിലവിൽ കൈകാര്യം ചെയ്യുന്നത് ബിജെപി ആണെന്ന് വിമർശിച്ചു.
എന്നാൽ താൻ മുഴുവൻ പണവും തിരിച്ചടച്ചു എന്നും കോൺഗ്രസ് നടത്തുന്നത് വില കുറഞ്ഞ ആക്ഷേപമാണെന്നു പ്രീതി സിന്റ പറഞ്ഞു. തിങ്കളാഴ്ച, കേരളാ കോൺഗ്രസിൻ്റെ എക്‌സ് ഹാൻഡിലാണ് പ്രീതി സിന്റയ്ക്ക് എതിരെ ആരോപണം ഉണ്ടായത്. എന്നാൽ ഇതിനെതിരെ പ്രീതി സിന്റ രംഗത്തു വന്നു.