26-02-2025
ആഗോള തലത്തിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ മികവ് വളർത്തുന്നതിനായി ഉസ്ബെക്കിസ്ഥാനിൽ "തുംബെ ഫെർഗാന കോളേജ് ഓഫ് മെഡിക്കൽ സയൻസസ് (TFCOMS)" പ്രവർത്തനങ്ങൾ ആരംഭിച്ചു. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന തുംബെ ഗ്രൂപ്പ്,ഫെർഗാന മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തുമായി (FMIPH) ചേർന്നാണ് പ്രവർത്തനങ്ങൾ നടത്തുന്നത്. ഉസ്ബെക്കിസ്ഥാനിൽ ലോകോത്തര മെഡിക്കൽ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്ന സംരംഭമാണിത്.