28-02-2025
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനെ രണ്ട് ദിവസത്തിനുശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സൽമബീവിയെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് പൊലീസ് മെഡിക്കൽ കോളേജിൽ എത്തി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റ് കേസുകളുടെ കാര്യത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ റിമാൻഡ് ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജുലാൽപറഞ്ഞു.