03-03-2025
സ്‌കൂളില്‍ നിന്ന് നാല് വയസുകാരന്‍ കഴിച്ച ചോക്ലേറ്റില്‍ ലഹരിയുടെ അംശം കണ്ടെത്തി. ചോക്ലേറ്റ് കഴിച്ച മണര്‍കാട് അങ്ങാടിവയല്‍ സ്വദേശികളുടെ മകന്‍ അബോധാവസ്ഥയിലാവുകയും കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. വിദഗ്ധ പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ ലഹരി പദാര്‍ഥത്തിന്റെ അംശം കണ്ടെത്തുകയായിരുന്നു.
കോട്ടയം വടവാതുര്‍ സെവന്‍ത്ത്‌ഡേ സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ അധികൃതരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ പോലീസിനും കലക്ടര്‍ക്കും പരാതി നല്‍കി