06-03-2025
സ്വകാര്യ ആശുപത്രികളുടെ ഫാർമസികളിൽ നിന്നോ അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിന്നോ മാത്രമേ മരുന്നു വാങ്ങാവൂ എന്നു രോഗികളെ നിർബന്ധിക്കുന്ന വിഷയത്തിൽ നയരൂപീകരണം നടത്തുന്നത് പരിഗണിക്കാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. ഇങ്ങനെ മരുന്നു വാങ്ങുമ്പോൾ നിശ്ചിത വിപണിവിലയെക്കാൾ ഉയർന്ന നിരക്കു മരുന്നുകൾക്കു നൽകേണ്ടിവരുന്നതാണു പ്രശ്നം ഈ വിഷയത്തിലെ പൊതുതാൽപര്യഹർജി ജസ്റ്റിസുമാരായ സൂര്യകാന്ത്, എൻ.കെ. സിങ് എന്നിവരുടെ ബെഞ്ചാണു പരിഗണിച്ചത്