07-03-2025
തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. ചൊവ്വാഴ്ച്ച രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെണ്‍കുഞ്ഞ് അമ്മത്തൊട്ടിലില്‍ എത്തിയത്. എം.ടി സ്മൃതിയുടെ ഭാഗമായി കുഞ്ഞിന് തൂലിക എന്ന പേര് നല്‍കിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജി.എല്‍. അരുണ്‍ഗോപി അറിയിച്ചു.കഴിഞ്ഞ ഒരു മാസത്തിനിടയില്‍ അമ്മത്തൊട്ടിലില്‍ എത്തിയത് ആറു കുരുന്നുകള്‍. ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുട്ടിയുമാണ് തൂലിക.