08-03-2025
കേരളത്തിൽ തദ്ദേശ വാർഡ് വിഭജനം നടന്നത് വ്യക്തമായ കണക്കുകളുടെ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ഏകപക്ഷീയമായ നടപടിയെന്ന് സുപ്രീം കോടതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ശരിവെച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ നീരീക്ഷണം. മുസ്ലിം ലീഗ്, കോൺഗ്രസ് നേതാക്കളാണ് അപ്പീലുമായി സുപ്രീം കോടതിയെ സമീപിച്ചത്.