12-03-2025
തെലങ്കാനയിൽ കോൺഗ്രസ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ വിമർശിക്കുന്ന കർഷകന്റെ വീഡിയോ പങ്കുവെച്ചതിന് അറസ്റ്റിലായ മാധ്യമ പ്രവർത്തകരുടെ എണ്ണം 2 ആയി. പൾസ് ന്യൂസ് ബ്രേക്ക് എഡിറ്റർ രേവതി പൊഡഗാനന്ദയ്ക്ക് പിന്നാലെ സഹപ്രവർത്തക തൻവി യാദവും അറസ്റ്റിലായി.
രാവിലെ വീട്ടിൽ കയറിയാണ് തൻവിയെയും അറസ്റ്റ് ചെയ്തത്. രേവന്ത് റെഡ്ഡിയെ വിമർശിച്ചുള്ള കർഷകന്‍റെ ബൈറ്റ് സംപ്രേഷണം ചെയ്തതിനാണ് അറസ്റ്റ്.