12-03-2025
കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മുഖ്യമന്ത്രി പിണറായി വിജയനും കേരള ഹൗസില്‍ കൂടിക്കാഴ്ച നടത്തി. കേരള ഹൗസില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും പ്രൊഫ. കെ.വി തോമസും പങ്കെടുത്തു.
രാവിലെ 9 മണിയോടു കൂടിയായിരുന്നു കൂടിക്കാഴ്ച്ച തുടങ്ങിയത്. മുക്കാല്‍ മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച്ചക്ക് ശേഷം ധനമന്ത്രി പാര്‍ലമെന്റിലേക്ക് പോയി.