13-03-2025
കേന്ദ്ര ഭരണാധികാരികൾ സ്വദേശി മന്ത്രം പറയുകയും പൊതുമേഖല ഇൻഷുറൻസ് മേഖലയെ പൂർണമായും വിദേശ കോർപ്പറേറ്റ് കുത്തകകൾക്ക് വിൽക്കാൻ ശ്രമിക്കുകയുമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് ഓൾ ഇന്ത്യാ അസോസിയേഷൻ(ജെ.ഐ.ഇ.എ.ഐ.എ) ചെയർമാനുമായ ബിനോയ് വിശ്വം പറഞ്ഞു. കൊച്ചി അബാദ് പ്ലാസയിൽ ജെഐഇഎഐഎ അഖിലേന്ത്യാ വർക്കിംഗ് കമ്മിറ്റി യോഗത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം