14-03-2025
മത്സ്യബന്ധനത്തിനിടെ അപകടകാരിയായ ബറക്കുഡ മത്സ്യത്തിന്റെ കുത്തേറ്റ് ഗുരുതര പരുക്കേറ്റ മാലദ്വീപ് സ്വദേശിക്ക് ചികിത്സയിലൂടെ പുതുജീവന്‍. ടൈഗര്‍ ഫിഷ് ഗണത്തില്‍പ്പെടുന്ന ബറക്കുഡ മത്സ്യമാണ് കടലിനടിയിലെ രാത്രി മത്സ്യബന്ധനത്തിനിടെ 32 വയസ്സുകാരനെ ആക്രമിച്ചത്. മത്സ്യത്തിന്റെ കുത്തേറ്റ് കഴുത്തിന് പിറകിലുള്ള നട്ടെല്ല് തകരുകയും സുഷുമ്‌ന നാഡിക്ക് ഗുരുതര പരുക്കേല്‍ക്കുകയും ചെയ്ത യുവാവിനെ കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച് വിദഗ്ധ ചികിത്സ നല്‍കിയാണ് ജീവിതത്തിലേക്കെത്തിച്ചത്.ആദ്യം മാലദ്വീപിലെ ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചത്. പരുക്ക് ഗുരുതരമായതിനാല്‍ എയര്‍ ലിഫ്റ്റ് ചെയ്ത് അമൃതയില്‍ എത്തിക്കുകയായിരുന്നു.