14-03-2025
വടകരയില്‍ മോഷ്ടിച്ച ബൈക്കുകളുമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പിടിയില്‍. ആറ് ബൈക്കുകളുമായി അഞ്ച് വിദ്യാര്‍ഥികളാണ് പിടിയിലായത്. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ ഒൻപത്, പത്ത് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് പിടിയിലായത്. വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകളാണ് ഇവർ മോഷ്ടിച്ചിരുന്നത്.