15-03-2025
പാര്‍ക്ക് ചെയ്യാന്‍ സ്ഥമുള്ളവര്‍ക്ക് മാത്രം വാഹനം വാങ്ങാന്‍ അനുമതി നല്‍കുന്ന നയവുമായി തമിഴ്‌നാട് സര്‍ക്കാര്‍. ചെന്നൈ, കാഞ്ചീപുരം, താംബരം, ആവഡി കോര്‍പറേഷനുകളും 12 മുനിസിപ്പാലിറ്റികളും 13 നഗര പഞ്ചായത്തുകളും 22 പഞ്ചായത്ത് യൂണിയനുകളും ഒരു സ്‌പെഷല്‍ ഗ്രേഡ് നഗര പഞ്ചായത്തും അടങ്ങുന്ന 5,904 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മെട്രോപ്പൊലിറ്റന്‍ പ്രദേശത്തിനാണ് പുതിയ പാര്‍ക്കിംഗ് നയം പ്രാവര്‍ത്തികമാവുക.