15-03-2025
ഹമാസിനെ പിന്തുണച്ചെന്ന് ആരോപിച്ച് വീസ റദ്ദാക്കപ്പെട്ടതിനു പിന്നാലെ യുഎസില്‍ നിന്ന് സ്വയം നാടുകടന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി. കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ വിദ്യാര്‍ഥി രഞ്ജനി ശ്രീനിവാസനാണ് കടുത്ത നടപടികള്‍ക്ക് പിന്നാലെ രാജ്യം വിടാന്‍ നിര്‍ബന്ധിതയായത്.
ഹമാസിന്റെ നയങ്ങളെ പിന്തുണച്ചെന്നും പ്രതിഷേധ സമരങ്ങളുടെ ഭാഗമായെന്നും ആരോപിച്ചാണ് രഞ്ജനിയുടെ വീസ യുഎസ് റദ്ദാക്കിയത്. യുഎസില്‍ തുടരാനാവാതെ വന്നതോടെ, യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ (ഡിഎച്ച്എസ്) സിബിപി ആപ് ഉപയോഗിച്ച് രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജനി അറിയിക്കുകയായിരുന്നു.