16-03-2025
കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്തെ അനധികൃത ട്യൂഷൻ സെൻ്ററുകൾ പൂട്ടാൻ നിർദേശം. താമരശേരിയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ട്യൂഷൻ സെൻ്ററുകൾ പൂട്ടണമെന്ന് താമരശേരി പഞ്ചായത്ത് സെക്രട്ടറിക്ക് ഡിഇഒ നിര്‍ദേശം നല്‍കി.കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കുന്ന അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടണമെന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ശിശു സംരക്ഷണ സമിതി യോഗത്തിലായിരുന്നു തീരുമാനം.