17-03-2025
ജാതിപ്പേര് വിളിച്ചെന്ന പരാതിയിൽ എറണാകുളം ജില്ലാ ജയിൽ ഡോക്ടർക്കെതിരെ പോലീസ് കേസ് എടുത്തു. ഡോ ബെൽന മാർരറ്റിനെതിരെയാണ് ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തത്. എറണാകുളം ജില്ലാ ജയിലിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഫാർമസിസ്റ്റിനെ ജാതി പേര് വിളിച്ച് അധിക്ഷേപിച്ചെന്ന പരാതിയിലേക്കാണ് കേസ്.ഫെബ്രുവരി 11 മുതൽ ഡോക്ടറിൽ നിന്നും കടുത്ത അധിക്ഷേപവും,പീഡനവുമാണ് ഏൽക്കേണ്ടിവന്നതെന്ന് യുവതി നൽകിയ പരാതിയിൽ പറയുന്നു.