17-03-2025
മുഗള്‍ ഭരണാധികാരി ഔറംഗസേബിന്റെ ശവകുടീരം പൊളിക്കണമെന്ന ബിജെപിശിവസേനാ (ഷിന്‍ഡെ) നേതാക്കളുടെ ആവശ്യം ഏറ്റെടുത്ത് വിശ്വഹിന്ദു പരിഷത് (വിഎച്ച്പി), ബജ്‌റംഗ്ദള്‍ സംഘടനകള്‍ രംഗത്ത്. പൊളിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ കര്‍സേവ നടത്തുമെന്നാണ് പ്രഖ്യാപനം. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് ഇന്ന് സര്‍ക്കാരിന് നിവേദനം നല്‍കും. മുഴുവന്‍ ജില്ലാ കലക്ടറേറ്റുകള്‍ക്കു മുന്‍പിലും പ്രതിഷേധ സംഗമം നടത്താന്‍ ഇരു സംഘടനകളും അണികളോട് ആഹ്വാനം ചെയ്തു.