18-03-2025
തൃത്താലയിൽ ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. തൃത്താല ഒതളൂർ സ്വദേശി ദിൽജിത്തിനെതിരെയാണ് കേസെടുത്തത്. തൃത്താല വേങ്ങശ്ശേരിക്കാവ് പൂരത്തിനിടെയാണ് സംഭവം.
ഉത്സവ പരിപാടികൾക്കിടയിൽ എയർഗൺ പ്രദർശിപ്പിച്ചതിനും, എയർഗൺ അശ്രദ്ധമായി കൈകാര്യം ചെയ്‌തതിനുമാണ് കേസെടുത്തിരിക്കുന്നത്.