21-03-2025
കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ലെന്ന് മന്ത്രി വീണ ജോര്‍ജ്. കൂടിക്കാഴ്ച സാധിക്കാത്ത പശ്ചാത്തലത്തില്‍ ആശ വര്‍ക്കര്‍മാരുടെ വിഷയത്തില്‍ റസിഡന്റ് കമ്മീഷണര്‍ വഴി നിവേദനം നല്‍കിയതായി മന്ത്രി അറിയിച്ചു. കേന്ദ്രമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ഇനിയും സമയം തേടുമെന്നും വിഷയം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.