21-03-2025
പരിഷ്‌കരിച്ച ദേശീയ ക്ഷീര വികസന പദ്ധതിക്ക് കേന്ദ്ര അംഗീകാരം. പദ്ധതിക്ക് 1000 കോടി രൂപകൂടി വകയിരുത്തി.ക്ഷീര മേഖലയുടെ സുസ്ഥിര വികസനവും ഉല്‍പ്പാനക്ഷമതയും ലക്ഷ്യമിട്ടാണ് ദേശീയ ക്ഷീര വികസന പദ്ധതി പരിഷ്‌കരിച്ചത്. മൊത്തം ബജറ്റ് 2790 കോടി രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്. പാല്‍ സംഭരണം, സംസ്‌കരണ ശേഷി, മികച്ച ഗുണനിലവാര നിയന്ത്രണം എന്നിവയ്ക്കായി അടിസ്ഥാന സൗകര്യ വികസന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പാല്‍ പ്ലാന്റുകള്‍, പാല്‍ പരിശോധനയ്ക്കുള്ള നൂതന ലബോറട്ടറികള്‍, സര്‍ട്ടിഫിക്കേഷന്‍ സംവിധാനങ്ങള്‍ എന്നിവയാണ് അടിസ്ഥാന സൗകര്യ വികസനത്തിലുള്ളത്.