23-03-2025
താമരശ്ശേരിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ പോലിസിന് വീഴ്ച സംഭവിച്ചു. ഭർത്താവ് യാസിറിനെതിരെ നൽകിയ ഷിബിലയുടെ പരാതി ഗൗരവത്തിൽ കൈകാര്യം ചെയ്യാത്തതിന് താമരശ്ശേരി ഗ്രേഡ് എസ്‌ഐ നൗഷാദിനെ സസ്‌പെൻഡ് ചെയ്തു. പൊലീസ് നടപടിയിലുള്ള വീഴ്ചയെ തുടർന്ന് കോഴിക്കോട് റൂറൽ എസ്.പി ആണ് നടപടി സ്വീകരിച്ചത്.സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഷിബിലയുടെ പരാതിയോട് പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപിച്ച്, 15 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ നിർദേശിച്ചു.