23-03-2025
ഊര്‍ജ വിതരണവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ 2,800 കോടി രൂപയുടെ കരാര്‍ സ്വന്തമാക്കി അദാനി എനര്‍ജി സൊലൂഷന്‍സ്. ഈ സാമ്പത്തിക വര്‍ഷം കമ്പനി സ്വന്തമാക്കുന്ന ആറാമത്തെ കരാറാണിത്. ഗുജറാത്തിലെ മുന്ദ്ര തുറമുഖ നഗരത്തിലെ ഊര്‍ജ വിതരണ സംവിധാനം മെച്ചപ്പെടുത്തുന്ന പദ്ധതിയാണ് അദാനി ഏറ്റെടുക്കുന്നത്. ഗ്രീന്‍ ഹൈഡ്രജന്‍, ഗ്രീന്‍ അമോണിയ എന്നിവയുടെ നിര്‍മാണത്തിനുള്ള ഗ്രീന്‍ ഇലക്ട്രോണ്‍സിന്റെ വിതരണമാണ് പ്രധാനമായും നടത്തുക. മുന്ദ്രയിലെ ഇലക്ട്രിക്കല്‍ സബ്‌സ്റ്റേഷനുകളുടെ നവീകരണവും കരാറില്‍ ഉള്‍പ്പെടുന്നു.