23-03-2025
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ ആരോഗ്യനില തൃപ്തികരമായതിനെത്തുടര്‍ന്ന് അദ്ദേഹം ആശുപത്രി വിട്ടു. മാര്‍പാപ്പയെ ചികിത്സിച്ച മെഡിക്കല്‍ സംഘത്തെ നയിച്ച ഡോക്ടര്‍ സെര്‍ജിയോ ആല്‍ഫിയേരിയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ഉടന്‍ തന്നെ അദ്ദേഹം വത്തിക്കാനിലെ വസതിയിലേക്ക് മടങ്ങുമെന്നും രണ്ടാഴ്ചയായി ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വിവരിച്ചു. രണ്ട് മാസമെങ്കിലും വിശ്രമം ആവശ്യമാണെന്നും ഡോക്ടര്‍മാരുടെ സംഘം വ്യക്തമാക്കി.