24-03-2025
പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി അധികാരമേറ്റതിന് പിന്നാലെ കാനഡയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നെഗറ്റീവ് രാഷ്ട്രീയത്തിനെതിരെയും ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി പ്രചാരണത്തിന് തുടക്കം കുറിച്ചു.
സമീപകാല ചരിത്രത്തില്‍ ഏറ്റവും നിര്‍ണായകമായിരിക്കും ഈ തിരഞ്ഞെടുപ്പെന്നാണ് മാര്‍ക്ക് കാര്‍ണി വിശേഷിപ്പിച്ചത്.