27-03-2025
മാടായി കോളേജ് നിയമന വിവാദം നിയമ പോരാട്ടത്തിലേക്ക് നീങ്ങുന്നു. എം കെ രാഘവൻ ചെയർമാനായ കോളേജിലെ നിയമനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ കുഞ്ഞിമംഗലത്തെ കോൺഗ്രസ് പ്രവർത്തകരാണ് ഹർജി നൽകിയത്. രാഘവന്റെ ബന്ധുവിന്റേത് ഉൾപ്പെടെ നാല് നിയമനങ്ങൾ റദാക്കണം എന്നാണ് ആവശ്യം. പണം വാങ്ങിയാണ് നിയമനമെന്നും നടപടിക്രമം പാലിച്ചില്ലെന്നും ഹർജിയിൽ പറയുന്നു.