27-03-2025
ഇസ്രായേല്‍ ഗാസ യുദ്ധം കനക്കുന്നതിനിടെ ഹമാസിനെതിരെ പ്രതിഷേധവുമായി പലസ്തീനികള്‍. വടക്കന്‍ ഗാസയുടെ ബെയ്ത്ത് ലഹിയ മേഖലയിലാണ് നൂറുകണക്കിനു പലസ്തീനികള്‍ പ്രതിഷേധവുമായെത്തിയത്. ഇസ്രായേലുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും ഹമാസ് പിന്‍വാങ്ങണമെന്നുമാണ് ആവശ്യം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഗാസയില്‍ ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിനെതിരായ പലസ്തീനികളുടെ പ്രതിഷേധം.