28-03-2025
പൊതുനിരത്തുകളിൽ പെരുന്നാൾ പ്രാർഥനകൾ നടത്തുന്നവർക്ക് എതിരെ കർശന നടപടിക്കൊരുങ്ങി ഉത്തർപ്രദേശിലെ മീററ്റ് പോലീസ്. പോലീസിന്റെ വിലക്ക് മറികടന്ന് പൊതുനിരത്തിൽ പ്രാർഥന നടത്തുന്നവർക്കെതിരെ കേസെടുക്കൽ, അറസ്റ്റ് ചെയ്യൽ, പാസ്പോർട്ടുകളും ലൈസൻസുകളും റദ്ദാക്കൽ എന്നിവ ഉൾപ്പെടെയുള്ള കർശന നടപടി സ്വീകരിക്കുമെന്നാണ് മീററ്റ് എസ്‌പി ആയുഷ് വിക്രം സിങിന്റെ പ്രഖ്യാപനം.