29-03-2025
മെയ്ക്ക് ഇന്‍ ഇന്ത്യ, പദ്ധതി പ്രകാരം തദ്ദേശീയ സൈനിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചരിത്രപരമായ നടപടിയുമായി ഇന്ത്യ. ഇന്ത്യന്‍ സൈന്യത്തിന് കൂടുതല്‍ ശക്തി പകരുന്നതിനായി പ്രതിരോധ മേഖലയിലെ ഏറ്റവും വലിയ കരാര്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയിരിക്കുന്നത്. 156 തദ്ദേശീയ ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകള്‍ വന്‍തോതില്‍ വാങ്ങുന്നതിന് മന്ത്രിസഭാ സുരക്ഷാ സമിതി അംഗീകാരം നല്‍കി.