01-04-2025
ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ മേഘ ട്രെയിന്‍തട്ടി മരിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിയായ സഹപ്രവര്‍ത്തകനെതിരെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഒളിവില്‍ പോയ ഇയാള്‍ എവിടെയാണെന്ന് പോലീസിന് വിവരം ലഭിച്ചിട്ടില്ല. സഹപ്രവര്‍ത്തകനായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് കാരണമാണ് മകള്‍ മരിച്ചതെന്ന് മേഘയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. വിവാഹ വാഗ്ദാനം നല്‍കി മലപ്പുറം എടപ്പാള്‍ സ്വദേശി സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് തെളിവെക്കുന്ന വിധത്തിലാണ് പുറത്തുവരുന്ന വിവരങ്ങളും.