01-04-2025
ലോകത്തിലെ അതിസമ്പന്നരുടെ ആദ്യ പത്ത് പേരുടെ പട്ടികയിൽ നിന്ന് റിലയൻസ് ഇൻഡസ്‌ട്രീസ് ഉടമ മുകേഷ് അംബാനി പുറത്തായി. ഹുറൂൺ റിച്ച് ലിസ്‌റ്റ് 2025ൽ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരനെന്ന സ്ഥാനം ഇത്തവണയും മുകേഷ് അംബാനി നിലനിറുത്തി. കടം കൂടിയതോടെ മുകേഷ് അംബാനിയുടെ ആസ്തിയിൽ മുൻവർഷത്തേക്കാൾ ഒരു ലക്ഷം കോടി രൂപയുടെ കുറവുണ്ടായെന്ന് ഹുറൂൺ റിപ്പോർട്ടിൽ പറയുന്നു.