03-04-2025
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വഖഫ് ബില്ലിനെ പിന്തുണക്കമെന്ന ആവശ്യപ്പെട്ട കത്തോലിക്കാ സഭയുടെ മെത്രാന്‍ സമിതി(കെസിബിസി)യുടെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് താര ടോജോ അലക്‌സ്. തങ്ങളെ നേരിട്ട് ബാധിക്കാത്ത വഖഫ് ബില്‍ നടപ്പാക്കണം എന്ന് ആവശ്യപ്പെടുന്നവര്‍, എന്തുകൊണ്ടാണ് അത്തരം നിയമങ്ങള്‍ തങ്ങള്‍ക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെടാത്തതെന്ന് താര ചോദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ടോജോ കെസിബിസിക്കെതിരെ രംഗത്തുവന്നത്.