04-04-2025
കോഴിക്കോട് സാമൂതിരി കെ സി ഉണ്ണിയനുജന്‍രാജ (മാനവേദരാജ- 99) വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രില്‍ വെച്ച് അന്തരിച്ചു. ഒരാഴ്ച്ചയായി ചികിത്സയിലിരിക്കെ വ്യാഴാഴ്ച്ച വൈകീട്ട് 5:15 ന് ആയിരുന്നു അന്ത്യം. 2014 ഏപ്രിലില്‍ പി കെ ചെറിയ അനുജന്‍രാജ(മാനവിക്രമ രാജ)യുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഉണ്ണിയനുജന്‍ രാജ സാമൂതിരിയായത്.