keralabreakingnewstvm@gmail.com
  • മുന്നറിയിപ്പുകള്‍ ലംഘിച്ചു- ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം....തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലായി 5 കോടി 73 ലക്ഷം വോട്ടര്‍മാര്‍ വിധിയെഴുതും....വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം....
പൊലീസ് കാർഡ് ഉപയോഗിച്ച് എസ്.ഡി.പി.ഐക്കാരൻ ആനുകൂല്യം പറ്റി, എ.എസ്.ഐക്ക് സസ്പെൻഷൻ

07-04-2025

പൊലീസ് ക്യാന്റീൻ കാർഡ് ഉപയോഗിച്ച് എസ്.ഡി.പി.ഐക്കാരൻ ആനുകൂല്യം പറ്റിയെന്ന ആക്ഷേപത്തെ തുടർന്ന് കാർഡുടമയായ എ.എസ്.ഐക്ക് സസ്പെൻഷൻ. പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സലീമിനെതിരെയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നടപടി. പെരുമ്പാവൂർ പൊലീസ് ക്വാർട്ടേഴ്സിന് സമീപം പ്രവർത്തിക്കുന്ന സെൻട്രൽ പൊലീസ് ക്യാന്റീനിൽ നിന്ന് എസ്.ഡി.പി.ഐ പ്രവർത്തകൻ വി.കെ. ഷൗക്കത്തലിയാണ് കാർഡ് ഉപയോഗിച്ച് ആനുകൂല്യം പറ്റിയത്. ഇവിടത്തെ ഒരു ജീവനക്കാരന് സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർഡ് ദുരുപയോഗം പുറത്താവുകയായിരുന്നു. പൊലീസുകാർക്കും കുടുംബാംഗങ്ങൾക്കും ക്യാന്റീനിൽ നിന്ന് വില കുറച്ച് സാധനങ്ങൾ വാങ്ങാനാണ് കാർഡ് അനുവദിച്ചിട്ടുള്ളത്.

LATEST NEWS

ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് ചരക്കുകപ്പലിന് നേരെ ഇറാന്‍ ആക്രമണം

തമിഴ്‌നാടും ബംഗാളും വിധിയെഴുതുന്നു

വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താന്‍ പാറമേക്കാവ് ദേവസ്വം

എൽപിജി വിതരണം ഉറപ്പാക്കിയാതായി ബിപിസിഎൽ

COPYRIGHT © 2026 Kerala Breaking News